ഡല്‍ഹി: സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുത്തത്. അടുത്ത സിസിയില്‍ ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം അറിയിച്ചു. വി എസ് അച്യുതാനന്ദന്, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.
രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോട്ടെടുപ്പില്ലാതെ തീരുമാനം എടുക്കുകയായിരുന്നു. സമവായത്തിന് തയ്യാറല്ലെന്ന നിലപാടില്‍ പ്രകാശ് കാരാട്ട് വിഭാഗം ഉറച്ചുനില്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമായിരുന്നു ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ ആവശ്യം. കാരാട്ട്-യെച്ചൂരി വിഭാഗങ്ങള്‍ നിലപാടില്‍ ഉറച്ചതോടെ ഇന്ന് അടിയന്തര പിബി യോഗം ചേര്‍ന്നത്.
Discussion about this post