ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും വൈക്കം സ്വദേശിനി അഖില(ഹാദിയ)യുടെ വെളിപ്പെടുത്തലിന്റെ വീഡിയ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. അച്ഛന് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അഖില പറയുന്നതായും വീഡിയോയിലുണ്ട്. വീഡിയോയുടെ എഡിറ്റ ചെയ്ത ചെറിയ ഭാഗം മാത്രമാണ് രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടത്.
വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വീഡിയോയുടെ കുറച്ച് ഭാഗം മാധ്യമങ്ങളെ കാണിച്ചിരുന്നു. വര്‍ഗീയ വിവാദം ഉണ്ടാകുമെന്നതിനാല്‍ ബാക്കി ഭാഗം പുറത്തുവിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ മുപ്പതിന് കോടതി പരിഗണിക്കുന്നതിനാലാണ് ഇപ്പോള്‍ വീഡിയോ പുറത്ത് വിടുന്നതെന്നും രാഹുല്‍ പറയുന്നു.
ഹാദിയയെ മരുന്നു നല്കി മയക്കി കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെന്റെറി സംവിധായകന് ഗോപാല്‍ മേനോന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ വീഡിയോ കണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന് അശോകന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന് മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. കോടതി സംരക്ഷണയിലിരിക്കെ എന്‍ഡിഎഫ് പ്രവര്‍ത്തകനുമായി അഖില നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഖിലയെ പിതാവ് അശോകന്റെ സംരക്ഷണയില്‍ വിടുകയും ചെയ്തു. താന്റെ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ എന്‍ഡിഎ അന്വേഷണവും നടക്കുന്നുണ്ട്.
Discussion about this post