ഡല്‍ഹി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തലില്‍ കേന്ദ്രം നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒളിക്യാമറ വെളിപ്പെടുത്തലുകള്‍ ഗൗരവമെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇത് തെളിവായി സ്വീകരിക്കും. കര്‍ശന നടപടിയുണ്ടാകും. സംഘടനയെ നിരോധിക്കേണ്ടി വന്നാല്‍ അതും ചെയ്യും, അദ്ദേഹം വ്യക്തമാക്കി. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് മതംമാറ്റ ഭീകരത നടക്കുന്നതെന്ന് ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ആരോപിച്ചു.
വീഡിയോ ദൃശ്യങ്ങള്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഐഎസ് ബന്ധവും വ്യക്തമായ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കാനുള്ള ആവശ്യം ശക്തമായി. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഹവാല ഇടപാട് തുറന്നു സമ്മതിച്ചതോടെ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉറപ്പായി. വെളിപ്പെടുത്തല്‍ തെളിവായെടുത്ത് അന്വേഷണം നടത്താനാകും. സംഘടിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും വ്യക്തമായി.
Discussion about this post