ഭോപ്പാല്‍: പന്ത്രണ്ടോ അതില്‍ത്താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതോടെ രാജ്യത്ത് ഇത്തരത്തില്‍ ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നിയമമന്ത്രി രാംപാല്‍ സിങ്ങാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ഒരു തടസ്സവാദവും ഉന്നയിക്കാതെയാണ് ബില്‍ പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ലയക്കും. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഇത് നിയമമാകും. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങാണ് വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗമാണ് നവംബര്‍ 26ന് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്.
Discussion about this post