മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സിനിമകളെ പോലെ തന്നെ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്കായി. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്.
ആക്ഷന്‍ സംഗീതത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി ജനുവരിലാണ് റിലീസിനെത്താന്‍ പോവുന്നത്. പ്രണവ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു മാസം കൂടി മാത്രമേ നീളമുള്ളു. നിലവില്‍ ജനുവരി 26 ന് ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ദിവസം സിനിമ വരുന്നതില്‍ ഏറ്റവുമധികം സന്തോഷം മോഹന്‍ലാല്‍ ആരാധകര്‍ക്കാണ്. മോഹന്‍ലാലിന്റെ നരസിംഹം റിലീസ് ചെയ്തത് ജനുവരി 26 ന് തന്നെ താരപുത്രന്റെ ആദ്യ സിനിമ വരുന്നതാണ് അതിന് കാരണം.
ഒരു താരപുത്രന് കിട്ടാവുന്നതില്‍ വെച്ച് എല്ലാവിധ പിന്തുണയും പ്രണവിന് കിട്ടിയിരുന്നു. ആദ്യമായിട്ടാണ് ഒരു താരപുത്രന്റെ ആദ്യ സിനിമയുടെ റിലീസില്‍ ഫാന്‍സ് ഷോ ഒരുക്കുന്നത്. ആ നേട്ടവും പ്രണവ് സ്വന്തമാക്കിയിരിക്കുകയാണ്.
പ്രണവിന്റെ സിനിമയില്‍ ഹോളിവുഡ് സിനിമകളിലുള്ള പാര്‍ക്കര്‍ അഭ്യാസവും കാണിക്കുന്നുണ്ട്. അതിന് വേണ്ടി വിദേശത്ത് നിന്നും പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചിരുന്നു. മാത്രമല്ല ആദിയിലെ ആക്ഷന്‍ രംഗങ്ങളെല്ലാം സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ എത്ര റിസ്ക് ഉള്ള രംഗങ്ങളാണെങ്കിലും താന്‍ തന്നെ അഭിനയിക്കുമെന്ന നിലപാടായിരുന്നു പ്രണവ് സ്വീകരിച്ചിരുന്നത്. ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന് ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പുറത്ത് വന്ന ടീസറും മറ്റ് പോസ്റ്ററുകളും പലവിധത്തിലുള്ള സസ്പെന്സുകള് ഒളിപ്പിച്ചതായിരുന്നു.
അതേസമയം മോഹന്‍ ലാല്‍ നായകാനായെത്തുന്ന ഒടിയന് മാര്‍ച്ചില്‍ തിയറ്ററികളിലെത്തുമാണ് സൂചന.
Discussion about this post