ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രമുഖ നടി മാധുരി ദീക്ഷിത് സ്ഥാനമേല്‍ക്കും. പെണ്‍കുട്ടികളുടെ ജനനാനുപാതം കൂട്ടുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ.
ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനുവരി 22-ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
പെണ്‍കുട്ടികളുടെ ജനന അനുപാതം കൂട്ടുന്നതിനും പഠന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന പദ്ധതി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി മാധുരി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post