കോഴിക്കേട് : ടി.പി ചന്ദ്രശേഖരന്റെ രാഷ്ട്രീയ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 എന്ന പേരിലുള്ള സിനിമ വൈഡ് റിലീസിങ്ങിനൊരുങ്ങുന്നു. സിപിഎമ്മിനേയും പാര്‍ട്ടിയിലെ ഉന്നത നേതാവിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നേരത്തെ വിവാദമായ ഭാഗത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് രണ്ടുവര്‍ഷത്തിനുശേഷം സിനിമ പുറത്തിറങ്ങുന്നത്. സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാനാവശ്യപ്പെട്ട വിവാദരംഗങ്ങള്‍ ഉള്‍പ്പടെയാണ് ടിപി 51 ഇനി തിയറ്ററുകളില്‍ എത്തുക.
ടിപിയുടെ കൊലപാതകത്തിന് ഇടയാക്കിയത് പാര്‍ട്ടിയിലെ നയവ്യതിയാനം ചോദ്യം ചെയ്തതാണെന്നും, ടിപിയെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടി നേതാക്കളാണെന്നും ചിത്രീകരിക്കുന്ന ഭാഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വിവാദരംഗങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. സിപിഎം വിലക്കിനെ തുടര്‍ന്ന് പ്രദര്‍ശനം നടത്തിയ ഏതാനും തീയറ്ററുകളില്‍ നിന്ന് രണ്ടു ദിവസത്തിനകം ചിത്രം പിന്‍വാങ്ങുകയും ചെയ്തു. സംവിധായകനും കൈരളി ടിവി മുന്പ്രൊഡ്യൂസറുമായിരുന്ന മൊയ്തു താഴത്തിനും ഭീഷണി നേരിട്ടു.
കേന്ദ്രസെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി നേടിയ സിനിമ എല്ലാഭീഷണിയേയും തൃണവല്‍ഗണിച്ച് തിയറ്ററുകളില്‍ എത്തുമെന്ന് മൊയ്തു വ്യക്തമാക്കുന്നു. തീയറ്ററുകള്‍ സിനിമ ബഹിഷ്കരിച്ചതോടെ പ്രതിസന്ധിയിലായ സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍ ബാധ്യതയായി. ഈ നഷ്ടം നികത്താനാവുമെന്നാണ് സിനിമ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വിവാദ രംഗങ്ങള്‍ അതെ പടി നിലനിര്‍ത്തി വൈഡ് റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. സിനിമയോട് സിപിഎം പുലര്‍ത്തുന്ന സമീപനം എന്താവുമെന്നതാണ് നിര്‍ണായകം. ആര്‍എസ്എസ് പാരമ്പര്യമുള്ള വീട്ടിലെ പയ്യന് കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രേമിക്കുന്ന കഥ പറഞ്ഞ ഈട എന്ന ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു.
Discussion about this post