ഡല്‍ഹി: എഎപിയുടെ പ്രതിഷേധ സമരത്തിനിടെ കര്ഷകന് ജീവനൊടുക്കിയ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മരത്തിനു മുകളില്‍ എന്താണു സംഭവിച്ചതെന്നു കാണാന്‍ സാധിച്ചിരുന്നില്ലെന്നും സംഭവത്തിനു ശേഷവും റാലി തുടരേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും കേജരിവാള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരേ ബുധനാഴ്ച എഎപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്ഷകന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. രാജസ്ഥാന് സ്വദേശി ഗജേന്ദ്രസിംഗായിരുന്നു ജീവനൊടുക്കിയ സംഭവത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
Discussion about this post