കൊച്ചി ;യുപിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടും 26 കുപ്രസിദ്ധ ഗൂണ്ടകള്‍ അതു വേണ്ടെന്നുവച്ച് ജയിലില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ജാമ്യം ലഭിച്ച് പുറത്തായിരുന്ന 71 പേര് സ്വമേധയാ ജാമ്യം റദ്ദാക്കി ജയിലുകളില്‍ തിരിച്ചെത്തി. അതേസമയം, ജയിലുകളാണ് ഇവര്‍ക്കുള്ള യഥാര്‍ഥ സ്ഥലമെന്നും ഇത്തരം നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നില്ലെന്നുമാണ് ഇതേക്കുറിച്ച് യുപി ഡിജിപി ഒ.പി. സിങ്ങിന്റെ പ്രതികരണം.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചുമതലയേറ്റശേഷം സംസ്ഥാനത്തെ ക്രിമിനലുകള്‍ക്ക് കഷ്ടകാലമാണ്. ഗൂണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്രിമിനലുകളെ നേരിടാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. കണ്ടലുടന് വെടിവെക്കാനാണ് നിര്‍ദ്ദേശം. യോഗി ചുമതലയേറ്റെടുത്തശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 40 പേര് മരിക്കുകയും 305 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ഗുണ്ടകള്‍ മാപ്പപേക്ഷ കഴുത്തില്‍ പ്ലക് കാര്‍ഡായി തൂക്കി നില്ക്കുന്ന ചിത്രം വൈറലായിരുന്നു.
Discussion about this post