ന്യൂഡൽഹി : ലോക്സഭയിൽ അനാവശ്യമായി ബഹളം സൃഷ്ടിച്ച പ്രതിപക്ഷത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവ് അല്പമെങ്കിലും അന്തസ്സും മാന്യതയും കാണിക്കണമെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് വ്യക്തമാക്കി. ഇന്ത്യൻ പാർലമെന്റിന്റെ മാന്യതയ്ക്ക് ഒരു തരത്തിലും ചേരാത്ത പ്രവർത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് ഒന്നും ചെയ്യാൻ കഴിയാത്തത് എന്നും സ്പീക്കർ രാഹുൽ ഗാന്ധിയോട് ചോദ്യമുന്നയിച്ചു.
മണിപ്പൂരിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ മറുപടിക്ക് ഇടയിലായിരുന്നു പ്രതിപക്ഷം അനാവശ്യമായ ബഹളം സൃഷ്ടിച്ചത്. പ്രതിപക്ഷ അംഗങ്ങൾ നിരന്തരമായി മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ഇതോടെയാണ് സ്പീക്കർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റത്തെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പ്രമേയം അവതരിപ്പിച്ചു.
സഭ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനെതിരായ പ്രമേയത്തിൽ
പ്രതിപക്ഷം പാർലമെന്റിന്റെ അന്തസ്സും മാന്യതയും ആചാരങ്ങളും ലംഘിക്കുന്ന പെരുമാറ്റമാണ് നടത്തുന്നത് എന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയം സഭ അംഗീകരിച്ചതിനെ തുടർന്ന് ലോക്സഭാ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.
Discussion about this post