ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലസന്‍സ് റിപ്പോര്‍ട്ട് ഇത് മൂന്നാം തവണയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. മാണിക്കെതിരെ തെളിവ് കണ്ടെത്താനായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ ജനുവരി 17 ന് വിജിലന്‍സ് സംഘം കോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് നല്കിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടിലും മാണിയ്ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അന്ന് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കാന്‍ 45 ദിവസം കൂടി അന്വേഷണസംഘത്തിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി ബാറുകള്‍ വീണ്ടും തുറക്കുന്നതിനായി ബാര്‍ അസോസിയേഷയന്‍ നേതാക്കളില്‍ നിന്ന് കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലാണ് കേസിന് അടിസ്ഥാനം. ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ബിജു രമേശാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് മാണിക്ക് ധനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടിവന്നിരുന്നു.
Discussion about this post