ബിജെപി നേതാവ് വരുണ്‍ഗാന്ധിയും, ശശി തരൂരും കൂടിക്കാഴ്ച നടത്തി. പത്ത് മിനിറ്റ് തരൂരുമായി സംസാരിച്ചുവെന്ന് വരുണ്‍ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ശശി തരൂരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പത്ത് മിനിറ്റ് അവിടെ ചെലവഴിച്ചുവെന്നും ആണ് വരുണിന്റെ ട്വീറ്റ്.
തരൂരിന്റെ ലോഥി എസ്റ്റേറ്റ് റസിഡന്റസിന് മുന്നില്‍ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് വരുണ്‍ പ്രതികരിച്ചില്ല.
ശശി തരൂരും കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വരുണ്‍ ഗാന്ധിയുടെ കൂടിക്കാഴ്ച വ്യക്തിപരമായിരിക്കുമെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
അതേസമയം വിഷയത്തില്‍ സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം പുറത്ത് വന്നു. തരൂര്‍ തന്ത്രങ്ങള്‍ കളിക്കുകയാണെന്ന് സ്വാമി ട്വീറ്റ് ചെയ്തു.
സുനന്ദ പുഷക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്തതിന് ശേഷം നടന്ന കൂടിക്കാഴ്ച എല്ലാവരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അന്വേഷമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനാണോ കൂടിക്കാഴ്ച എന്നാണ് സംശയം.
Discussion about this post