ചെങ്ങന്നൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഇരുച്ചക്രവാഹനങ്ങള്‍ വീടിന് സമീപത്തെ കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. സിപിഎം ചെന്നിത്തല മുന്‍ ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാറിന്റെ രണ്ട് വാഹനങ്ങളാണ് കുളത്തില്‍ താഴ്ത്തിയത്.
സിപിഎം പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് സുനില്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് സുനില്‍ സിപിഎം വിട്ടത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്നും സുനില്‍ പറയുന്നു. നിലവില്‍ ബിജെപിയുടെ ചെന്നിത്തല മേഖല സെക്രട്ടറിയാണ് സുനില്‍. ഭാര്യ അജിത് ബിജെപിയുടെ ചെന്നിത്തല പഞ്ചായത്ത് അംഗമാണ്.
സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ള സ്ഥലത്തെത്തിയിരുന്നു. പോലിസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
Discussion about this post