വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ഫോണിലൂടെ അധിക്ഷേപിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ ആയ നാരായണ്‍ ദത്തിനെതിരെ എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ബദര്പ്പൂരിലെ എം.എല്‍.എ ആയ നാരായണ്‍ മാര്‍ച്ച് 17ന് തന്നെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ-ശിശു വികസന വകുപ്പില്‍ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥ നല്കിയ പരാതി. ഐ.പി.സി സെക്ഷന്‍ 509 (സ്ത്രീയുടെ വിനയത്തെ ആക്ഷേപിക്കല്‍), ഐ.പി.സി സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡി.സി.പി ആയ ചിന്മോയ് ബിശ്വല്‍ പറഞ്ഞത്.
ഇതിന് മുമ്പും നാരായണിനെതിരെ കേസുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാരായണ്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയിലെ ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ കഴിഞ്ഞ മാസം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് ആം ആദ്മി എം.എല്‍.എമാര്‍ ആക്രമിച്ചു എന്നൊരു ആരോപണവും ഉയര്‍ന്നിരുന്നു.
Discussion about this post