കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തന്റെ നിലപാടുകളോട് വിയോജിപ്പുമായ് എത്തിയ സഹപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എ. ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്. മൊത്തം ഷോ ഓഫാണ്. സഹായിക്കണം ബ്ലീസ്…’ എന്ന ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം കളിയാക്കലുമായ് എത്തിയിരിക്കുന്നത്. പച്ചഷര്‍ട്ടും പച്ച ബാഗ്രൗണ്ടും ഉള്ള ഫോട്ടോയ്ക്കൊപ്പം പരിഹാസരൂപേണയാണ് ബല്‍റാമിന്റെ അഭ്യര്‍ഥന.
സാമൂഹ്യ മാധ്യമത്തിലെ ലൈക്കുകള്‍ക്കും കൈയടികളും നേടിയെടുക്കാന്‍ വേണ്ടിയാണ് ചില വ്യക്തികള്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നത് എന്ന പരാമര്‍ശവുമായി കഴിഞ്ഞദിവസം അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ രംഗത്തെത്തിയിരുന്നു. ‘ഇത്രയും കാലം ബില്ലിനെതിരേ ശബ്ദമുയര്‍ത്താതെ അവസാനദിവസം ബോട്ടില്‍നിന്ന് ചാടുന്നതല്ല ഹീറോയിസം’ എന്ന് കെ.എസ്. ശബരീനാഥന് എം.എല്‍.എ.യും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് ബല്‍റാമിന്റെ പോസ്റ്റ്.
https://www.facebook.com/vtbalram/posts/10155723284614139
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് സര്‍ക്കാര്‍ സഭയില്‍ ബില്‍ പാസാക്കിയത്. വി.ടി. ബല്‍റാം മാത്രമായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാമിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് സഹ എം.എല്‍.എ.മാര്‍ രംഗത്തെത്തിയത്.
Discussion about this post