നടി പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തിലെ ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. അമല്‍ നീരദ് ചിത്രം ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഡയലോഗാണ് കമല്‍ വിമര്‍ശിനവിധേയമാക്കിയത്. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന് കമല്‍ പറയുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഇസ്ലാമിക് ഹെറിറ്റേജ് സെന്റര്‍ ഉദ്ഘാടനചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുക്കുമ്പോഴായിരുന്നു കമലിന്റെ പരാമര്‍ശം.
കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം താന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പക്ഷെ, മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെക്കുറിച്ച് പറഞ്ഞത് കൊച്ചിയെ ക്വട്ടേഷന്‍കാരുടെ നാട് അല്ലാതെ ചിത്രീകരിച്ച ചുരുക്കം സിനിമകളിലൊന്നാണ് ഇതെന്നാണ്. മമ്മൂട്ടിയുടെ പേരോ ബിഗ് ബി എന്ന സിനിമയുടെ പേരോ എടുത്തു പറയാതെയാണ് കമലിന്റെപ്രസ്താവന.
വീഡിയൊ-
Discussion about this post