മലപ്പുറം മുണ്ടുപറമ്പ് ഗവണ്മെന്റ് കോളേജിന് സമീപത്തുള്ള ആര്.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറ്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആളപയാമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാര്യാലയത്തിന്റെ ഇടത് വശത്തുള്ള റോഡില്‍ നിന്നും കെട്ടിടത്തിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. കാര്യാലയത്തില്‍ ആ സമയത്ത് ജില്ലാ പ്രചാരകന് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയില്ല. വീര്യമേറിയ ഗുണ്ട് ഇനത്തില്‍ പെട്ട നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംശയിക്കുന്നു.
ആര്.എസ്.എസിനെ കെട്ടിടത്തില്‍ നിന്നും വാടകയൊഴിപ്പിക്കണമെന്ന് സ്ഥലത്തെ എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപണമുണ്ട്. ഏപ്രില്‍ 16ന് നടന്ന് അപ്രഖ്യാപിത ഹര്‍ത്താലില്‍ കാര്യാലയത്തിന് നേരെ ആക്രമണത്തിന് പദ്ധതിയിട്ടുരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post