ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തും. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തെപ്പറ്റിയാണ് അന്വേഷണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സി.ബി.ഐയോട് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
2010-2011 കാലയളവിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പല പഞ്ചസാര മില്ലുകളും വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റത്. മായാവതിയും ബഹുജന്‍ സമാജ് പാര്‍ട്ടി സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും പറഞ്ഞിട്ടാണ് പഞ്ചസാര മില്ലുകള്‍ വിറ്റതെന്ന് മായാവതിയുമായി അടുത്ത് ബന്ധമുള്ള നസീമുദ്ദിന് സിദ്ധിക്കി പറഞ്ഞത്. എന്നാല്‍ ഇവ വിറ്റതിന് പിന്നില്‍ സിദ്ധിക്കി തന്നെയാണെന്നും മായാവതി ആരോപിച്ചിരുന്നു.
സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നു സമയത്ത് ഇതിനെതിരെ കേസെടുത്തിരുന്നില്ല. സംസ്ഥാത്തെ 21 പഞ്ചസാര മില്ലുകള്‍ വിറ്റത് വഴി 1200 കോടി രൂപയുടെ കുംഭകോണമുണ്ടായിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പഞ്ചസാര മില്ലുകളില്‍ മിക്കതും വാങ്ങിച്ചത് പോണ്ടി ഛദ്ധയും ഒരു ബി.എസ്.പി നേതാവുമായിരുന്നു.
ഈ കുംഭകോണത്തെപ്പറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സി.ബി.ഐയോട് സൂചിപ്പിച്ചിരുന്നു. യു.പി സര്‍ക്കാര്‍ ഗോമ്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത ഒരു എഫ്.ഐ.ആര് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ നമ്രതാ മാര്‍ക്കറ്റിംഗ പ്രൈവറ്റ് ലിമിറ്റഡ് എന്നും ഗിരാഷോ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നുമുള്ള രണ്ട് കമ്പനികള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇവ രണ്ടും പഞ്ചസാര മില്ലുകള്‍ വാങ്ങിച്ചിരുന്നു.
Discussion about this post