ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കെവിന്റെ മൃതദേഹം മാന്നാനത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തത്. യുവാവിനെ ഭാര്യവിട്ടുകാര് തട്ടികൊണ്ടു പോയിട്ട് പോലിസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഇന്നലെ തന്നെ ചര്‍ച്ചയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ പോലിസിനെതചിരെയുള്ള പരാതി ശക്തമായ പ്രതിഷേധമായി മാറി. 20 ശതമാനത്തോളം പോളിംഗ് ചെങ്ങന്നൂരില്‍ പൂര്‍ത്തിയാവുമ്പോള്‍ തെന്മലയില് പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം ഇരമ്പി. ബിജെപിയും പിന്നാലെ യുഡിഎഫും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ചെങ്ങന്നൂരില്‍ വിഷയം വോട്ടര്മാരിലെത്തിക്കാന് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടു. വാട്സ് അപ്പ് സോഷ്യല്‍ മീഡിയകളില്‍ വിഷയം കത്തി, ചാനലുകളിലും വിഷയം സജീവമായി ചര്‍ച്ചയായി. വീടുകളില്‍ ഉണ്ടായിരുന്ന വോട്ടര്‍മാര്‍ വിവരം അറിയുന്നുണ്ടായിരുന്നു.ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സിപിഎം പ്രവര്‍ത്തകരും രംഗത്തിറങ്ങി. വാട്സ് അപ്പുകളിലും മറ്റും പോലിസിനെതിരെ നടപടി എടുത്തു തുടങ്ങിയ പോസ്റ്റുകള്‍ പ്രചരിച്ചു. മാന്നാനം തുടങ്ങിയ പല മേഖലകളും സിപിഎം ഇടപെട്ട് ചാനല്‍ കേബില്‍ വിതരണം തടസ്സപ്പെടുത്തി എന്ന ആരോപണം ഇതിനകം ഉയര്‍ന്നു. എന്നാല്‍ ശക്തമായ മഴ മൂലം കേബിള്‍ സംവിദാനം തകര്‍ന്നതാണെന്ന വിശദീകരണവുമായി സിപിഎം അണികളും രംഗത്തെത്തി.
കേരളമൊട്ടുക്ക് സജീവമായി ചര്‍ച്ച ചെയ്ത വിഷയം ചെങ്ങന്നൂരിലെ വോട്ടര്‍മാരെയും സ്വാധീനിക്കുമെന്ന ആശങ്ക സിപിഎമ്മിനും, എല്‍ഡിഎഫിനും ഉണ്ട്. അതേസമയം ശ്രീജിത്തിന്റെ പോലിസ് കസ്റ്റഡി കൊലപാതകം, മലപ്പുറത്തെ ബാലിക പീഡനത്തിലെ പോലിസ് അനാസ്ഥ തുടങ്ങിയ വിഷയങ്ങള്‍ ചെങ്ഹന്നൂരിലെ സജീവ തെരഞ്ഞെടുപ്പ് ചര്‍ച്ച വിഷയമായിരുന്നു. അതിനാല്‍ പോലിസ് അലംഭാവം മൂലം യുവാവ് മരിക്കാനിടയാക്കിയ സംഭവം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ബിജെപി-യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്. നിഷ്പക്ഷ വോട്ടുകള്‍ സിപിഎമ്മിന് എതിരാകും ഇതോടെ എന്നും അവര്‍ കണക്ക് കൂട്ടുന്നു.
Discussion about this post