സിനിമയുടെ പെര്ഫക്ഷന് വേണ്ടി എന്തും ചെയ്യുന്നവരാണ് തെലുങ്ക് സിനിമാ ലോകത്ത് ഉള്ളവര്‍. കാശ് വാരി എറിയുന്നതില്‍ അവരെക്കഴിഞ്ഞെ തമിഷും, കന്നടവും, മലയാളവുമൊക്കെ. ബാഹുബലിക്കുശേഷം പ്രഭാസ് നായകനാവുന്ന സഹോയിലെ ഒരു ആക്ഷന്‍ സീനിനുവേണ്ടി ചെലവിട്ട പണം എത്രയെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഏതാണ്ട് തൊണ്ണൂറ് കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.
37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി സുജീത്ത് ചെലവിട്ടതെന്ന് നായകന് പ്രഭാസ് തന്നെയാണ് വെളിപ്പെടുത്തിയത്. അബുദാബിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു പ്രഭാസിന്റെ ഈ വെളിപ്പെടുത്തല്‍.
https://youtu.be/JUYLc0GErBE
അതിലെ തൊണ്ണൂറ് ശതമാനം ആക്ഷന്‍ സീക്വന്‍സും യഥാര്‍ഥമാണ്. ഞങ്ങള്‍ മുപ്പത്തിയേഴ് കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. കംപ്യൂട്ടര്‍ നിര്‍മിത രംഗങ്ങള്‍ക്ക് പകരം എല്ലാം യഥാര്‍ഥമായി ചിത്രീകരിക്കണം എന്നുണ്ടായിരുന്നു ഞങ്ങള്‍ക്ക്. സാധാരണ നിലയില്‍ ആക്ഷന്‍ രംഗങ്ങളില്‍ എഴുപത് ശതമാനം ആനിമേഷനും മുപ്പത് ശതമാനം ഒറിജിനല്‍ രംഗങ്ങളുമായിരിക്കും. ഇതുവരെ ആരും ശ്രമിക്കാത്ത ഒരു കാര്യമായിരിക്കും ഇത്-പ്രഭാസ് പറഞ്ഞു.
ഏതാണ്ട് തൊണ്ണൂറ് കോടി രൂപയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മാതാക്കള്‍ ചെലവിടുന്നത്. പ്രശസ്ത ആക്ഷന്‍ സംവിധായകന് കെന്നി ബേറ്റ്സിനാണ് ആക്ഷന്‍ രംഗങ്ങളുടെ ചുതമല. ട്രാന്‍സ്ഫോര്‍മേഴ്സ് പരമ്പര, റഷ് അവര്‍ 3, ദി ഐലന്‍ഡ് എന്നിവയുടെ ആക്ഷന്‍ സംവിധായകനായിരുന്നു ബേറ്റ്സ്. രജനികാന്തിന്റെ 2.0യുടെ ആക്ഷന്‍ സംവിധാനവും ബേറ്റ്സാണ് നിര്‍വഹിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ കെന്നി ബേറ്റ്സിനെ സമീപിക്കുന്നത്. അദ്ദേഹം അബുദാബിയിലെത്തുകയും ലൊക്കേഷന്‍ ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാം ലൈവായി ചിത്രീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സ്ക്രീനില്‍ കാണിക്കുന്നതിന്റെ തൊണ്ണൂറ് ശതമാനവും ഒറിജിനല്‍ ആവണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. യഥാര്‍ഥ കാറുകള്‍ തന്നെ പറക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം-പ്രഭാസ് പറഞ്ഞു.
Discussion about this post