നിലപാടുകളില്‍ ഉറച്ചുനിന്നതിന് സമൂഹത്തില്‍ നിന്നു ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലോക ചെസ് ചാമ്പ്യന്‍ സൗമ്യ സ്വാമിനാഥന്. ഇറാനില്‍ നടന്ന ലോക ചെസ് ഏഷ്യാ കപ്പ് മത്സരത്തില്‍ നിന്ന് ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയില്‍ പ്രതിഷേധിച്ച് പിന്മാറുന്നതായി സൗമ്യ സ്വാമിനാഥന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എനിക്കു ലഭിച്ച നല്ല പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എല്ലാവര്ക്കും നന്ദി, എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത് , അതിന് ഇത്രയും വിശാലമായ പ്രാധാന്യം ഉണ്ടായിരിക്കുമെന്നു സങ്കല്‍പ്പിച്ചില്ല . പല തലത്തിലുള്ള ആളുകള്‍ എന്റെ നിലപാടിനെ അനുകൂലിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചു.
ഒരു കായികതാരമായി, ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സമയത്ത് ഒരു കളിക്കാരന്റെ അവകാശവും ക്ഷേമവും ഉറപ്പാക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു മനുഷ്യനായി, ഞാന്‍ പോകുന്ന എല്ലായിടത്തും എന്റെ അടിസ്ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് മനസിലാക്കി ശരിയായ കാരണങ്ങളാല്‍ എന്നെ പിന്തുണയ്ക്കുന്നതിനും എല്ലാവര്ക്കും വീണ്ടും നന്ദി
തന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് ശിരോവസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പരിപാടിയില്‍ നിന്നു വിട്ടു നില്ക്കുന്നു എന്നായിരുന്നു സൗമ്യയുടെ എഫ്ബി പോസ്റ്റ്.ആയിരക്കണക്കിനാളുകളാണ് സൗമ്യയുടെ നിലാപടിന് പിന്തുണ അറിയിച്ചത്.
https://www.facebook.com/permalink.php?story_fbid=2186110288096219&id=218386564868611
Discussion about this post