മോസ്കോ: ലോകകപ്പിൽ ഉറുഗ്വെയ്ക്കെതിരെ ജന്മദിനം ആഘോഷമാക്കാൻ ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സല ഇന്നിറങ്ങും. മുഹമ്മദ് സല എന്ന ഇരുപത്തിയാറുകാരനിലാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾ. 1992 ജൂണ്‍ 15ന് ഈജിപ്തിലെ നാഗ്രിഗിലാണ് സലയുടെ ജനനം.
സലയുടെ കാര്യത്തിൽ ആശങ്ക വേണ്ടന്നും പരിക്കുകളിൽനിന്നു അദ്ദേഹം പൂർണമോചിതനായെന്നും ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ പറഞ്ഞിരുന്നു.
28 വർഷങ്ങൾക്കു ശേഷമാണ് ലോകകപ്പിൽ ഈജിപ്ത് ഇന്ന് ഗ്രൂപ്പ് എയിൽനിന്നും ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് മത്സരം.
Discussion about this post