കര്‍ണ്ണാടകയിലെ ഹജ് ഭവന് കലാമിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യം. ഹസ്രത് ടിപ്പു സുല്‍ത്താന്‍ ഹജ് ഘര്‍ ‘ എന്നാണ് ബംഗളൂരുവില്‍ സ്ഥിതിചെയ്യുന്ന ഹജ് ഭവന്റെ നിലവിലെ പേര് .കര്‍ണാടക ബി.ജെ.പി നേതാവ് കെജി ബൊപ്പയ്യയാണ് ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ബിഎസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് ഹജ് ഭവന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബൊപ്പയ്യ മാധ്യമങ്ങളോട് പറഞ്ഞു. ടിപ്പു സുല്‍ത്താന്റെ പേര് മാറ്റി ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരുനല്‍കണം എന്നായിരുന്നു ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്
ഹസ്രത് ടിപ്പു സുല്‍ത്താന്‍ ഹജ് ഘര്‍ ‘ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്ന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ബി.എസ്.സമീര്‍ അഹമ്മദ് ഖാന് അറിയിച്ചു .
ഹജ് ഭവന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ന്യൂനപക്ഷ മന്ത്രി അറിയിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ ഉള്‍പ്പടെ ഈ ആവശയ്ം ഉന്നയിച്ചിട്ടുണ്ട്. ഇത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും ഖാന് പറഞ്ഞു.
മുസ്ലീം സമുദായത്തിനായുള്ള കെട്ടിടം, ടിപ്പുവിന്റെ അനുയായികള്‍ക്കു വേണ്ടി മാത്രമുള്ളതല്ലെന്ന് ബിജെപി ആരോപിച്ചു. യെദ്യൂരപ്പ സര്‍ക്കാരിന്റെ വികസന പദ്ധതികളിലൊന്നാണ് ഹജ്ജ് ഭവന് എന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്. അശോക പറഞ്ഞു. ടിപ്പുവിന് ശേഷം നാമനിര്‍ദേശം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അത് ‘ഹൈജാക്ക് ചെയ്യുകയാണ്.
ടിപ്പുവിന്റെ പേര് മാറ്റി പുതിയ പേര് നല്കാന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും ബി.ജെ.പി. എം.പി. ശോഭ കരന്തലജെ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്തുകഴിഞ്ഞാല്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധം ഇതിനായി നടത്തുമെന്നും അവര്‍ അറിയിച്ചു.
Discussion about this post