പട്ന: അടിയന്തരാവസ്തയെകുറിച്ചോര്ത്ത് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് .സ്കൂളുകള്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു അദ്ധ്യായം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്രെ സ്വാതന്ത്ര്യം എങ്ങനെയാണ് കൊള്ളയടിക്കുന്നത് എന്ന് കുട്ടികള്‍ അറിയണം.ഭാവിയില്‍ മറ്റൊരു അടിയന്തരാവസ്ഥ സാധ്യമല്ല, അടിയന്തിരാവസ്ഥയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല രണ്ടു മൂന്നുപേര്‍ മാത്രമേ രാജ്യത്ത് പ്രവര്‍ത്തിച്ചുള്ളൂ . അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ അടിയന്തരാവസ്ത ഓര്‍മ്മിക്കേണ്ടതാണ്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1975 ജൂണ്‍ 25 ആയിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 1975 മുതല്‍ 1977 വരെ 21 മാസക്കാലം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഭരണഘടനയിലെ 352 ആം വകുപ്പനുസരിച്ച് അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദിയാണ് അടിയന്തരാവസ്ഥയെ ഔദ്യോഗികമായി നിയമിച്ചത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടങ്ങളിലൊന്നാണ് ഇത്.
Discussion about this post