കോഴിക്കോട്: 2003-ലെ മാറാട് കൂട്ടക്കൊലയുടെ ഉത്തരവാദിത്വവും പോപ്പുലര്‍ ഫ്രണ്ടിനാണെന്ന് സിപിഎം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. എഴുതിയ ലേഖനത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്. സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നതെന്ന് കരീം ചൂണ്ടിക്കാട്ടുന്നു.
കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന വാട്സ്ആപ്പ് ഹര്‍ത്താലിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും ലേഖനം ആരോപിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ വിധ്വംസകപ്രവര്ത്തനങ്ങളുെടയും കേന്ദ്രമാണ് മഞ്ചേരിയിലെ ഗ്രീന്‍വാലി. താലിബാനിസമാണ് ഇവര്‍ നടപ്പാക്കുന്നത്.ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ഇസ്ലാം മതത്തില്‍നിന്നു മറ്റു മതങ്ങളിലേക്കു മാറുന്നവരെ കവരുത്തുന്നുവെന്ന ആരോപണവും എളമരം കരീം ഉന്നയിക്കുന്നു. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ ‘ഇര’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ചിലരെ പ്രദര്‍ശിപ്പിക്കും. ചില ബുദ്ധിജീവികളെ വിലയ്ക്കെടുക്കും. കൊലപാതകങ്ങളിലും മറ്റും പോലീസ് നടപടിയുണ്ടാകാതിരിക്കാന്‍ ഇവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കവചമാക്കുമെന്നും ലേഖനത്തിലുണ്ട്.
1995 മുതല്‍ 2018 വരെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായവരുടെ പട്ടികയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സ്ഥിതിവിവരക്കണക്കുകളും പറയുന്നുണ്ട്.
Discussion about this post