കാസര്‍കോട് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. ഏഴു പേര്‍ക്കു പരുക്ക്. ജീപ്പിലുണ്ടായിരുന്നവര്‍ കര്‍ണാടക സ്വദേശികളാണെന്നാണു വിവരം. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. മംഗളൂരു ഭാഗത്തേക്കു പോയതാണ് ട്രാവലര്‍ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മടങ്ങുകയായിരുന്നുവെന്നു കരുതുന്നു. ലോറിയും കര്‍ണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തല്‍ക്ഷണം മരിച്ചു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാര്‍, പൊലീസ്, അഗ്നി രക്ഷാ സേന തുടങ്ങിയവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Discussion about this post