മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുസ്ലീം നീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിവന്നാല്‍ മുസ്ലീം ലീഗൂമായി കൂട്ടുപിടിക്കും എന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും നിരന്തരം ചാടിക്കളിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫിലെ കക്ഷികളെ ഇടതു മുന്നണിയില്‍ ചേര്‍ക്കാന്‍ സിപിഎമ്മിന് പല കണക്ക് കൂട്ടലുകളും ഉണ്ടാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Discussion about this post