മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ ‘മീശ’ വിവാദമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നോവല്‍ കത്തിച്ച് പ്രതിഷേധവുമായി ഒരു വിഭാഗം. നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകളുണ്ടെന്നാണ് അരോപണം. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി.സി.ബുക്സിന്റെ ഓഫീസിന്റെ മുന്നില്‍ വെച്ചാണ്. നോവല്‍ കത്തിച്ചത്.
നോവല്‍ വിവാദമായതിനെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും നോവല്‍ നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഡി.സി.ബുക്സ് കഴിഞ്ഞ ദിവസം നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു.
എസ്.ഹരീഷ് എഴുതിയ നോവലിലെ വിവാദ ഭാഗത്തിനെതിരെ മലയാളിയായ ഡല്‍ഹി നിവാസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും.
Discussion about this post