ദുഃഖത്തിലാണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്ത്യ മൊത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെ പറഞ്ഞു. പ്രളയം മൂലം ജീവന് നഷ്ടപ്പെട്ടവര്‍ക്ക് മോദി അനുശോചനം രേഖപ്പെടുത്തി. അതേസമയം പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കേന്ദ്ര സേനയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലായി സര്‍ക്കാര്‍ 545 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
ഇത് കൂടാതെ മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പെയിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തില്‍ ഒരു നല്ല മാറ്റം കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു.
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മോദി പ്രശംസയര്‍പ്പിച്ചു. ഇന്ത്യയിലുള്ള എല്ലാവരോടും തങ്ങളുടെ കായിക ആരോഗ്യത്തെ വര്‍ധിപ്പിക്കാനും അദ്ദേഹം പറഞ്ഞു. 7 സ്വര്‍ണ്ണമടക്കം 29 മെഡലുകളാണ് ഇന്ത്യ നിലവില്‍ നേടിയിട്ടുള്ളത്.
നല്ല ഭരണം ലഭിക്കുക എന്നുള്ളത് എല്ലാ ഇന്ത്യക്കാരന്റെയും അവകാശമാണെന്നും മോദി വ്യക്തമാക്കി.
ഗുഡ്ഗാവിലെ ഒരു ഭിന്ന ശേഷിയുള്ള വിദ്യാര്ത്ഥിനിയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഈ വിദ്യാര്‍ത്ഥിനി തന്റെ വൈകല്യങ്ങളെ വകവെക്കാതെ സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
https://www.facebook.com/braveindianews/videos/305991836800212/?notif_id=1535264352445136¬if_t=live_video_explicit
Discussion about this post