രാജ്യത്തെ സംരക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച സി.എ.പി.എഫ് (സെന്‍ട്രല്‍ ആര്‍മ്ഡ് പോലീസ് ഫോഴ്സ്) ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ‘ഭാരത് കെ വീര്‍’ ട്രസ്റ്റ് രൂപീകരിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ട്രസ്റ്റ് വഴി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്നതായിരിക്കും.
ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ട്രസ്റ്റിന്റെ തലവന്‍. ഇത് കൂടാതെ ട്രസ്റ്റ് അംഗങ്ങളായി ബോളിവുഡ് താരം അക്ഷയ് കുമാറും ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദുമുണ്ട്.
2017ലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രസ്റ്റ് രൂപീകരിക്കുന്ന വിഷയം ഏറ്റെടുത്തത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്രസ്റ്റ് രൂപീകരിച്ചുവെന്ന വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഈ ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നതിന് നികുതി അടക്കേണ്ടതില്ല.
Discussion about this post