എം എല്‍ എ ഹോസ്റ്റലിലെ മുറിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കത്ത് നല്കി .
പ്രതിയെ രക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇരയായ പെണ്‍കുട്ടി പ്രതിപക്ഷ നേതാവിന് പരാതി നല്കിയിര്ന്നു ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പോലീസ് മേധാവിക്ക് കത്ത് നല്‍കിയത് .
പെണ്‍കുട്ടി നല്കിയ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതമാക്കി ഡി.വൈ.എഫ്.ഐ നേതാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു .
കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പോലീസ് കാണിക്കുന്നതെന്നും സിപിഎം നേതാക്കാന്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നു പെണ്‍കുട്ടി പറയുന്നു .
Discussion about this post