നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബി.ജെ.പി നേതാക്കളെ നിലയ്ക്കലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് വി.കെ.സജീവന്റെ നേതൃത്വത്തില്‍ വന്ന നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇരുമുടിക്കെട്ടുമായി വന്ന വി.കെ.സജീവനെയും സംഘത്തെയും പോലീസ് ഇലവുങ്കല്‍ വെച്ച് തടഞ്ഞിരുന്നു. ഇലവുങ്കല്‍ നിന്നും സന്നിധാനത്ത് ദര്‍ശനം നടത്തി ആറ് മണിക്കൂറിനുള്ളില്‍ തിരികെ വരണമെന്നായിരുന്നു പോലീസ് ഇവരോട് പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി പോലീസ് ഇവര്‍ക്ക് ഒരു നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ സജീവനും സംഘവും തയ്യാറായില്ല. തുടര്‍ന്ന് ഇവരെ പോലീസ് കടത്തിവിടുകയായിരുന്നു.
നിലയ്ക്കലില്‍ വെച്ച് പോലീസ് ഇവരെ തടയുകയും അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു.
Discussion about this post