തൃശ്ശൂർ : കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിയുടെ പരാതിയെ അടിസ്ഥാനമാക്കി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകനായ ശ്യാം കാട്ടൂർ ആണ് അറസ്റ്റിലായിട്ടുള്ളത്.
സുരേഷ് ഗോപിയും തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിയും തമ്മിലുള്ള സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ ആക്കി നിർമ്മിച്ച് ശ്യാം കാട്ടൂർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം പീച്ചിയിൽ നടന്ന യോഗത്തിൽ വച്ചായിരുന്നു സുരേഷ് ഗോപിയും കെ ആർ ഹരിയും തമ്മിൽ സംസാരിച്ചിരുന്നത്. ഇതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് അശ്ലീലമാക്കി മാറ്റി ആം ആദ്മി പാർട്ടി പ്രവർത്തകൻ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതോടെ കെ ആർ ഹരി ചേർപ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകനായ ശ്യാം കാട്ടൂർ ആണ് വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വം ബിജെപിക്കെതിരെ നിരന്തരമായി നടത്തുന്ന ദുഷ്പ്രചാരണത്തിന്റെ ഭാഗമാണ് തൃശ്ശൂരിൽ അരങ്ങേറിയത് എന്ന് അഡ്വ. കെ ആർ ഹരി വ്യക്തമാക്കി.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/06/psx_20240627_190351-750x422.webp)








Discussion about this post