2016ല്‍ ഇന്ത്യന്‍ സേന നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സംഭവം ചലച്ചിത്രമാകുന്നു. ‘ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ നായകനായെത്തുന്നത് ബോളിവുഡ് താരം വിശാല്‍ കൗശലാണ്. തന്റെ കൂടെയുണ്ടായിരുന്ന സൈനികരെ വധിച്ചതിന് പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്ന സൈനികന്റെ റോളാണ് വിശാല്‍ കൗശല്‍ കൈകാര്യം ചെയ്യുന്നത്. വിശാല്‍ കൗശലിനെ കൂടാതെ യാമി ഗൗതം, പരേഷ് റാവല്‍, കിര്‍തി കുല്‍ഹാരി, മോഹിത് റെയ്ന എന്നിവരും അഭിനയിക്കുന്നുണ്ട്.
ആദിത്യാ ധര് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റോണി സ്ക്രൂവാലയാണ്. ചിത്രം ജനുവരി 11നാണ് റിലീസാവുക.
Discussion about this post