ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. രാഹുല്‍ ഈശ്വറിലെ അറസ്റ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.
പോലിസ് പക തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. മണിക്കൂറുകള്‍ മാത്രം ഒപ്പിടാന്‍ വൈകിയതിന് ജാമ്യവ്യവസ്ഥ റദ്ദാക്കാന്‍ അപേക്ഷ നല്കുന്ന പോലിസ് നടപടി വൈരാഗ്യം തീര്‍ക്കലാണ്. ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു
Discussion about this post