ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പട്ടെന്ന് എഎപിയില്‍ നിന്നും പിളര്‍ന്ന സ്വരാജ് അഭിയാന് ഗ്രൂപ്പ്. കെജ്രിവാള് നേതൃത്വം നല്കുന്ന എഎപി ധാര്‍മ്മികമായി തകര്‍ന്നിരിക്കുകയാണ്. മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറുടെ അറസ്റ്റും സോംനാഥ് ഭാരതിക്ക് എതിരായ പരാതിയുടേയും പശ്ചാത്തലത്തില്‍ ഇനിയും മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ കെജ്രിവാളിന് അവകാശമില്ല എന്നാണ് ഇവരുടെ വാദം.
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഇന്നയിച് എതിര്‍പ്പുകളും വകവെയ്ക്കാന്‍ എഎപി നേതൃത്വം തയ്യാറാകുന്നില്ല എന്നും സ്വരാജ് അഭിയാന്റെ സ്ഥാപക നേതാവ് മാരുതി ഭപ്കര്‍ കുറ്റപ്പെടുത്തി.
Discussion about this post