ബംഗ്ലാദേശില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങളില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് ബോക്സ് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പോലീസ് വെടിവെക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. അക്രമസംഭവങ്ങളില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷേയ്ക് ഹസീന പറയുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കൊണ്ടുവന്നതില്‍ ഷേയ്ക് ഹസീന നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വക്താക്കള്‍ പറയുന്നു. അതേസമയം പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഷേയ്ക് ഹസീന ശ്രമിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ഏകദേശം 6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി ബംഗ്ലാദേശില്‍ വിന്യസിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്ച അര്‍ദ്ധരാത്രി വരെ രാജ്യത്ത് 3ജി, 4ജി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post