ശബരിമലയില്‍ നൂറ് കണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം.എം.മണി അവകാശപ്പെട്ടു. ഇനിയും യുവതികള്‍ ദര്‍ശനം നടത്തുമെന്നും അവര്‍ക്ക് പോലീസ് സംരംക്ഷണം നല്‍കുമെന്നും മണി പറഞ്ഞു. ഇത് കൂടാതെ ദര്‍ശനം നടത്താനെത്തുന്ന യുവതികളുടെ പ്രായം അളക്കാനുള്ള യന്ത്രം ദേവസ്വം ബോര്‍ഡിന്റെ പക്കലുണ്ടെന്നാണ് പ്രസിഡന്റ് പറയുന്നതെന്നും ഹിന്ദു എം.എല്‍.എമാര്‍ വോട്ട് ചെയ്തവരാണ് ബോര്‍ഡിന്റെ തലപ്പത്തുള്ളതെന്നും മണി പറഞ്ഞു.
സി.പി.എമ്മിന് വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സാധിക്കുമെന്നും എന്നാല്‍ അത് സി.പി.എമ്മിന്റെ പണിയല്ലെന്നും മണി വ്യക്തമാക്കി. കൂടാതെ ശബരിമലയിലെ അയ്യപ്പന് നേരിട്ട് വന്ന് നിയമിച്ച ആളല്ല തന്ത്രിയെന്നും യുവതികള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണെന്നും മണി പറയുന്നു. ലൗകിക ജീവിതം നയിക്കുന്ന തന്ത്രി പൂജകള്‍ ചെയ്തിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും മണി ചോദിച്ചു. ശബരിമല പന്തളം കൊട്ടാരത്തിന്റേതല്ലെന്നും മണി അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിധി നടപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും അതാണ് ഇവിടെ ചെയ്യുന്നതെന്നും മണി പറഞ്ഞു. ലിംഗ സമത്വത്തിന് വേണ്ടി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മണി പറഞ്ഞു.
Discussion about this post