ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരിക്കുന്ന വേളയില്‍ ഈ നീക്കത്തിനോട് എതിര്‍പ്പുമായി എസ്.പി എം.എല്‍.എ രംഗത്ത്. എം.എല്‍.എ ഹരി ഓം യാദവാണ് പരസ്യമായി എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മായാവതിക്ക് മുന്നില്‍ മുട്ട് മടക്കുന്നത് വരെ മാത്രമെ ഈ സഖ്യം നിലനില്‍ക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സഖ്യം തന്റെ നാടായ ഫിറോസാബാദില്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മായാവതിയും അഖിലേഷ് യാദവും സംയുക്തമായി സംഘടിപ്പിച്ച പത്ര സമ്മേളനം നടന്ന അടുത്ത ദിവസം തന്നെയായിരുന്നു എതിര്‍പ്പുമായി ഹരി ഓം യാദവ് രംഗത്തെത്തിയത്. 1995ല്‍ നടന്ന ഗസ്റ്റ് ഹൗസ് സംഭവം രാഷ്ട്രത്തിന്റെ നന്മക്ക് വേണ്ടി താന്‍ മറക്കാന്‍ തയ്യാറാണെന്ന് മായാവതി പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം തന്നെ അധിക്ഷേപിച്ചാല്‍ അത് മായാവതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഇത് കൂടാതെ താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് മായാവതിയെ പിന്തുണയ്ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്നും കുറെയേറെപ്പേര്‍ പ്രധാനമന്ത്രിമാര്‍ ആയിട്ടുണ്ടെന്നും ഇനിയും ഒരാള്‍ കൂടി ഇവിടുന്ന് പ്രധാനമന്ത്രിയായിക്കാണാന്‍ താന്‍ അഗ്രഹിക്കുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്നില്ല. ഇരു പാര്‍ട്ടികളും 38 സീറ്റ് വീതം മത്സരിക്കുമെന്നും കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും വിട്ടുകൊടുക്കുമെന്നും രണ്ട് പാര്‍ട്ടികളും അറിയിച്ചു.
Discussion about this post