സ്വാതന്ത്ര സമര സേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓര്‍മ്മയില്‍ നിര്‍മ്മിച്ച മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. നേതാജിയുടെ 122ാം ജന്മവാര്‍ഷികമായ ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് രാഷ്ട്രപതി ഭവനില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. നമ്മുടെ ചരിത്രത്തെയും നമ്മുടെ യുവതലമുറയെയും ഈ മ്യൂസിയം തമ്മില്‍ ബന്ധിപ്പിക്കുമെന്ന് മോദി പറഞ്ഞു.
സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിച്ച മരക്കസേരയും വാളും മ്യൂസിയത്തിലുണ്ട്. നേതാജിയുടെ മെഡലുകളും ബാഡ്ജുകളും യൂണിഫോമും മ്യൂസിയത്തിലുണ്ട്.
ഈ മ്യൂസിയത്തിന് പുറമെ ജാലിയന്വാലാബാഗിനെപ്പറ്റിയും ഒന്നാം ലോക മഹായുദ്ധത്തെപ്പറ്റിയുമുള്ള മ്യൂസിയമായ യാദ-ഇ-ജാലിയന്‍ എന്ന മ്യൂസിയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ 1857ല്‍ ഇന്ത്യ നയിച്ച ആദ്യ സ്വാതന്ത്ര സമര യുദ്ധത്തെപ്പറ്റിയുള്ള മ്യൂസിയവും ഇന്ത്യന്‍ കലയെപ്പറ്റിയുള്ള മ്യൂസിയമായ ദൃശ്യകലാ മ്യൂസിയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ചെങ്കോട്ടയ്ക്കുള്ളിലാണ്. ഇവയെല്ലാം ക്രാന്തി മന്ദിര്‍ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു.
നേതാജി ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുമെന്ന് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
President Kovind paid floral tributes to Netaji Subhas Chandra Bose on his birth anniversary at Rashtrapati Bhavan today pic.twitter.com/RxUXptBygC
— President of India (@rashtrapatibhvn) January 23, 2019
I bow to Netaji Subhas Chandra Bose on his Jayanti.
He was a stalwart who committed himself towards ensuring India is free and leads a life of dignity. We are committed to fulfilling his ideals and creating a strong India. pic.twitter.com/QpE967nuUH
— Narendra Modi (@narendramodi) January 23, 2019
Discussion about this post