മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ സര്‍ക്കാരും തടസ്സവാദങ്ങള്‍ ഉന്നയിച്ചില്ല. അതേ സമയം മൂന്നാം പ്രതി റിയാസ് ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉള്‍പ്പെടെ 23പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഹൈക്കോടതി തള്ളി. അടുത്ത മാസം നാലിന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ പ്രധാനപ്രതിയുള്പ്പെടെ ഏഴുപേരെ ഇനിയും പിടികൂടിയിട്ടില്ല എന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്.
.
Discussion about this post