വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടി എന്ന ലേബലില്‍ സിപിഎം മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പാകുമോ എന്ന ആശങ്കയിലാണ് സീതാറാം യെച്ചൂരിയും സംഘവും. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ പുറത്തു വരുന്ന സര്‍വ്വേകള്‍ എല്ലാം സിപിഎമ്മിന്റെയും ആ പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടത് മുന്നണിയുടെ പതനമാണ് പ്രഖ്യാപിക്കുന്നത്. ഈയിടെ പുറത്ത് വന്ന ഇന്ത്യ ടുഡേ സര്‍വ്വേയും, ഇന്നലെ പുറത്തു വന്ന എബിപി സീ വോട്ടര്‍ സര്‍വ്വേയും ഇടത് മുന്നണി പച്ചതൊടില്ലെന്ന് അടിവരയിടുന്നു.
സീ വോട്ടര്‍ സര്‍വ്വേ എല്ഡിഎഫെ് നാല് ലോകസഭ സീറ്റിലൊതുങ്ങുമെന്നാണ് പ്രവചിക്കുന്നത്. നാലും കേരളത്തില്‍. കഴിഞ്ഞ മാസം ഇന്ത്യ ടുഡേ കര്‍വി സര്‍വ്വേയില്‍ ഇടത് മുന്നണി അഞ്ച് സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു. പശ്ചിമ ബംഗാളിലും, ത്രിപുരയിലും ഒരു സീറ്റിലും സിപിമ്മോ, ഇടത് മുന്നണിയോ ജയിക്കില്ലെന്ന് രണ്ട് സര്‍വ്വേകളും പറയുന്നു. കേരളത്തില്‍ സിപിഎമ്മിന് മാത്രം എത്ര സീറ്റ് കിട്ടുമെന്ന് സര്‍വ്വേ പറയുന്നില്ല. നിലവില്‍ ഒന്‍പത് സീറ്റുകളാണ് കേരളം. ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി സിപിഎമ്മിന് ലോകസഭയില്‍ ഉള്ളത്. ഇത് മൂന്ന് മുതല്‍ അഞ്ച് വരെയായി കുറയുമെന്നാണ് വിലയിരുത്തല്‍. ഒരു സംസ്ഥാനത്ത് നിന്ന് മാത്രം പ്രതിനിധ്യം ചുരുങ്ങുമ്പോള്‍ അത് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി എന്ന പദവിയേയും ബാധിക്കും. നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി ഭരണം നിലനില്‍ക്കുന്നത്. ബംഗാളിലും, ത്രിപുരയിലും ദശകങ്ങള്‍ ഭരിച്ച പാര്‍ട്ടി പൊടുന്നനെ തകര്‍ന്നടിയുകയായിരുന്നു.
കേരളത്തിലും സമാനമായ അവസ്ഥയിലേക്ക് എല്‍ഡിഎഫ് നീങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ടെന്നാണ് വിവിധ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത് സ്വഭാവികമായും യുഡിഎഫിന് ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ പറയുന്നു. നാല് സീറ്റുകളില്‍ ജയിച്ചു കയറാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. തിരുവനന്തപുരവും പത്തംതിട്ടയും പിടിച്ചെടുക്കാന്‍ ബിജെപി ശക്തമായ പ്രചരണം തുടങ്ങി കഴിഞ്ഞു.
Discussion about this post