നന്നായി പഠിച്ച് നല്ലൊരു ജോലിവാങ്ങിയിട്ടും സമ്പാദിക്കാനാവുന്നില്ലെന്ന പരാതിയാണ് പലർക്കും എളുപ്പത്തിൽ പണം സമ്പാദിക്കായി പലയിടത്തും കൈയ്യിലുള്ള പണം നിക്ഷേപിച്ച് ചതിയലകപ്പെട്ട് പരിതപിക്കുന്നു. കൈയ്യിൽ വരുന്ന പണം അത് എത്രയായാലും വിദഗ്ധമായി കൈകാര്യം ചെയ്യുന്നവനേ സാമ്പത്തികഭദ്രത ഉണ്ടാവൂ എന്നതാണ് നന്ഗസത്യം. അല്ലെങ്കിൽ മാസം പകുതിയാകുമ്പോഴേക്കും ഇനി എന്ത് ചെയ്യുമെന്ന ആവലാതിയാകും. എന്ന് വച്ച് പണം ചിലവാക്കാതെ കുന്നുകൂട്ടി വച്ചാൽ ജീവിതം അർത്ഥപൂർണമല്ലാതാകും.
ഭാവിയിൽ സാമ്പത്തികവിജയം കൈവരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം എല്ലാ വർഷവും ശമ്പളത്തിന്റെ 10 ശതമാനം നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കോടീശ്വരൻമാർപോലും പിന്തുടരുന്ന ഒരു രീതി. ഓരോ വർഷവും നിക്ഷേപിക്കുന്ന തുക ഒരു ശതമാനം കൂട്ടിക്കൊണ്ടിരിക്കുക. ഇങ്ങനെ കഴിയാവുന്നിടത്തോളം കാലം ചെയ്താൽ നല്ലൊരു തുക സമ്പാദ്യമായി കാണും.
ഇങ്ങനെ സമ്പാദ്യം മാറ്റിവയ്ക്കാൻ പണം വേണം. അല്ലേ.. അതിനായി വരുമാനം എങ്ങനെയൊക്കെ ചിലവായി പോകുന്നു എന്നതിന് കൃത്യമായ കണക്ക് സൂക്ഷിക്കണം. ഒരു കണക്കുപുസ്തകം തന്നെ ആയിക്കൊള്ളട്ടേ.. നോട്ട് എഴുതാൻ ഫോണോ അല്ലെങ്കിൽ പേപ്പർ ബുക്കോ ഉപയോഗിക്കാം. ബുക്ക് വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് പഅനുഭവസ്ഥർ പറയുന്നത്. ഇത് വരവ് ചെലവുകൾ ഇരുത്തി ആലോചിക്കാനും മറ്റും നമ്മെ സഹായിക്കുന്നു. എവിടെയെല്ലാമാണ് അധിക ചെലവ് വരുന്നത് എന്നറിയാൻ ഈ കണക്കു പുസ്തകം സഹായിക്കും
ഓരോ ദിവസവും ചെലവാക്കുന്ന ഓരോ രൂപയും ഒരു ഡയറിയിൽ തിയതി അനുസരിച്ച് കൃത്യമായി എഴുതിയിടുക. ദിവസേന ചെലവാക്കുന്ന എല്ലാ തുകയും, അതെത്ര ചെറുതാണെങ്കിലും അത് എഴുതിയിടുക. എല്ലാ ദിവസവും കണക്കുകൾ കുറിച്ചിടാൻ ഇങ്ങനെ 5 മിനിറ്റ് മാറ്റിവയ്ക്കാം.നമ്മൾ വലിയ കാര്യമാക്കാതെ ചിലവാക്കുന്ന ചെറിയ തുകകളാവും പലപ്പോഴും വലിയ വരുമാനചോർച്ചയുടെ മുഖ്യകാരണവും.
നമുക്കൾ ആവശ്യങ്ങൾ പലതുണ്ടാകും. ചെലവഴിക്കുന്ന ഓരോ തുകയ്ക്കു നേരെ ആവശ്യം, അത്യാവശ്യം എന്നിങ്ങനെ തരംതിരിക്കുക. ആവശ്യമാണെങ്കിൽ അതിനു നേരെ വാണ്ട് (want) എന്നു നോട്ട് ചെയ്യുക. അത്യാവശ്യമാണെങ്കിൽ അതിനു നേരെ നീഡ് (need) എന്നെഴുതുക. അത്യാവശ്യത്തിന് അനുസരിച്ച് റാങ്ക് ചെയ്ത് ആ സാധാനങ്ങൾ മാത്രം വാങ്ങിക്കുക. ബാക്കി മാറ്റി വയ്ക്കുക. എല്ലാ ആഴ്ചയും വരവ് ചെലവ് കണക്കുകൾ റിവ്യൂ ചെയ്യുകയും പർച്ചേയ്‌സിംങ്ങിൽ അത്യാവശ്യമില്ലാത്തവ ഒഴിവാക്കാനും ശ്രദ്ധിക്കണം.
ഡിജിറ്റൽ പേയ്‌മെന്റ് എന്തിനും ഏതിനും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക. കടയിൽപോയി ഒരു ചായകുടിച്ചാൽ പത്ത് രൂപ കൊടുക്കാൻ വരെ ക്യൂആർ സ്‌കോഡ് സ്‌കാൻ ചെയ്യുന്ന ശീലമുള്ളവരാണ് നമ്മളിലധികവും. ഇതിന് പകരം ദൈന്യദിനചിലവിനോ ആഴ്ച ചിലവിനോ ആയി തുക പേഴ്‌സിൽ സൂക്ഷിക്കുക പേഴ്‌സിലെ പണം കുറയുന്നതിന് അനുസരിച്ച് ചിലവും താനെ കുറഞ്ഞുകൊള്ളും.
കണക്കെഴുത്ത് ഒരു മാസം പൂർത്തിയാക്കിയാൽ ഒന്നു വിശദമായി വിലയിരുത്തണം. മാസം ബജറ്റിൽ വരുമാനത്തിൽ എത്രം മിച്ചം അല്ലെങ്കിൽ അധികമായിട്ടുണ്ടെന്ന് നോക്കുക.അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും വിനോദത്തിനും ചെലവാക്കിയത് എന്നിവ വെവ്വേറെ കൂട്ടിനോക്കുക. അതിലൂടെ ഒന്നു കണ്ണോടിച്ചാൽ പലതും അത്യാവശ്യമല്ലെന്നും മാറ്റിവയ്ക്കാവുന്നതാണെന്നും മനസിലാക്കാം
Discussion about this post