ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് ബില്‍ മോദി സര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിച്ചതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗത്തില്‍ പെട്ട ജനതയുടെയും പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് നിലവിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് രാജ്യത്ത് അനിശ്ചിതത്വം നിലനിന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം പ്രധാനമന്ത്രിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 21 കോടി പാവപ്പെട്ടവര്‍ക്ക് പരിരക്ഷ ലഭിച്ചുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൂടാതെ പ്രധാനമന്ത്രിയുടെ സൗഭാഗ്യ പദ്ധതിയിലൂടെ 2 കോടിയിലധികം ഗൃഹങ്ങളില്‍ വൈദ്യുതി എത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 9 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്ഷികാഘോഷം നടക്കുന്നതിനാല്‍ 2019 വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post