ലോകസഭയില്‍ മുന്‍ പ്രതിരോധ സെക്രട്ടറി മുമ്പയച്ച കുറിപ്പിന്റെ പേരില്‍ അനാവശ്യ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ നിശ്ബ്ദമാക്കി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ മറുപടി. ലോകസഭയില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് നിര്‍മ്മല സീതാരാമന് നല്‍കിയത്.
മുന്‍ പ്രതിരോധസെക്രട്ടറി അത്തരമൊരു കുറിപ്പ് നല്‍കിയിരുന്നുവെന്ന് പ്രതിരോധമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ കുറിപ്പിന് അന്ന് തന്നെ തൃപ്തികരമായ മറുപടി നല്‍കിയിരുന്നുവെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. രാജ്യവിരുദ്ധമായ ഒരിടപെടലും ഉണ്ടാവില്ല തുടങ്ങി കത്തിലെ ആശങ്കകളെല്ലാം പരിഹരിക്കുന്ന മറുപടി നല്‍കിയിരുന്നുവെന്ന് നിര്‍മ്മല സീതാരാമന് മറുപടി നല്കി.
ദേശീയ ഉപദേശക സമിതി അധ്യക്ഷനാണ് പ്രധാനമന്ത്രി. യുപിഎ അധ്യക്ഷയായിരുന്ന സോണിയാഗാന്ധി അന്ന് പ്രതിരോധ ഉപദേശക സമിതിയുടെ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നത് എന്തിനായിരുന്നുവെന്നും നിര്‍മ്മല സീതാരാമന് ചോദിച്ചു.
എന്നാല്‍ മറുപടി കേള്‍ക്കണ്ട അന്വേഷണം വേണമെന്ന പരിഹാസ്യമായ നിലപാടാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ സ്വീകരിച്ചത്.
https://www.facebook.com/braveindianews/videos/360973431408593/?__xts__[0]=68.ARBB-rsJknE4BBOnSEvs0mymDBfpLa50pztMfYUVv1FTrG5HSH9K0f-aO3Zj_DgyBe0_A_9ABl7YyNmygBpH4iu51nqF2UDr73czI2hV5Gc1JWO-kD4jzXqyTHZqx0cLfolJWdb0PwUIqylnErGX3pub5jDU3G_w9DJyHHRHuJYtdjSlasOHrXmfBljspXkGTvIPlLjg2CuiFmMq62uNBxyvyAcHoubO8Uj_BbOTBlTp-GOsmX18sJrHDiif3H1iawSqSAm0ECuOEZQNv-LWtIqZGchbwQCED771iKotbI1jtYg440FJAzFjEmyGykfGcTiii4cbLIzNnyHBMPojUFLom-pmhmRBl8g&__tn__=-R
പ്രതിരോധ സെക്രട്ടറിയായിരിക്കെ റഫാല്‍ ഇടപാടില്‍ താനെഴുതിയ കുറിപ്പ് ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ചായിരുന്നുവെന്ന് ജി.മോഹന്‍കുമാര്‍ വിശദീകരിച്ചതോടെ തന്നെ പ്രതിപക്ഷ ആരോപണങ്ങളുടെ മുന ഒടിഞ്ഞിരുന്നു. കരാറിലെ പൊതുകാര്യങ്ങളും വ്യവസ്ഥകളും പരാമര്‍ശിച്ചിരുന്നു. യുദ്ധവിമാനങ്ങളുടെ വിലയെപ്പറ്റി കുറിപ്പിലില്ലെന്നും ജി.മോഹന്‍കുമാര്‍ ദേശീയ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരുന്നു.
എത് സാഹചര്യത്തിലാണ് കുറിപ്പ് എന്നത് ഓര്‍ക്കുന്നില്ലെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. ചിലപ്പോള്‍ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങള്‍ ഉദ്ധരിച്ചത് താന്‍ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്ര ഗൗരവമുള്ള പശ്ചാത്തലത്തിലല്ല തന്റെ കുറിപ്പെന്ന് മോഹന്‍ കുമാര്‍ വിശദീകരിച്ചതോടെ ആരോപണം ഉന്നയിച്ചവര്‍ പ്രതിരോധത്തിലായിരുന്നു.
Discussion about this post