മുംബൈ: മഹാ വികാസ് അഘാടി സ്ഥാനാർത്ഥിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതി ഇബ്രാഹിം മൂസയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിയ്ക്കുന്നത്. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥി അമോൾ കിർത്തിക്കാരിന് വേണ്ടിയാണ് ഇബ്രാഹിം പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായാണ് ഇബ്രാഹിം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാർത്ഥിയ്‌ക്കൊപ്പം വോട്ട് തേടുന്ന ഇബ്രാഹിമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാൾക്കൊപ്പം കോൺഗ്രസിന്റെ മറ്റ് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സഖ്യത്തിനെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെവിമർശനവുമായി ബിജെപി എംഎൽഎ അമീത് സത്മം രംഗത്ത് എത്തി. കഴിഞ്ഞ ദിവസം മഹാവികാസ് അഘാടി സ്ഥാനാർത്ഥി അമോൾ കൃതികാറിന് വേണ്ടി ഇബ്രാഹിം പ്രചാരണത്തിനിറങ്ങി. ഇതിൽ നിന്നും ഒരു കാര്യം വ്യക്തതമാണ്. ഇവിടെ യുദ്ധം നടക്കുന്നത് ദേശീയവാദികളും തുക്കഡേ തുക്കഡേ ഗ്യാംഗുകളും തമ്മിലല്ല. മറിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലാണ്. മുംബൈ നഗരത്തെ ചുട്ടുചാമ്പലാക്കാൻ വെമ്പുന്ന അഗ്നിയെ നഗരവാസികൾ തിരിച്ചറിയണം എന്നും അമീത് കൂട്ടിച്ചേർത്തു.
1993 ജനുവരി 15 നായിരുന്നു മുംബൈ നഗരത്തിൽ ഭീകരാക്രമണം ഉണ്ടായത്. എന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ വീടിന് പുറത്ത് ആയുധശേഖരങ്ങൾ കൊണ്ടിട്ടത് ഇബ്രാഹിമാണ്. അന്ന് ഇബ്രാഹിമും സംഘവും നടത്തിയ ഭീകരാക്രമണത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post