രാജ്യത്തെ എല്ലാ ഗൃഹങ്ങളിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോട് കൂടി തുടങ്ങിയ പ്രധാന് മന്ത്രി ജന്‍ ധന് യോജയിലെ നിക്ഷേപ തുക 90,000 കോടി രൂപയിലധികമാകാന്‍ പോകുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 89,257.57 കോടി രൂപയാണ് ഇപ്പോള്‍ അക്കൗണ്ടുകളിലുള്ളത്. 2017 മാര്‍ച്ച് മുതല്‍ ജന്‍ ധന് അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ധിച്ച് വരികയാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
പദ്ധതി വിജയമാതിനെത്തുടര്ന്ന് അപകട ഇന്‍ഷുറന്‍സിന്റെ തുകയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 2 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. മുന്‍പിത് 1 ലക്ഷം രൂപയായിരുന്നു. 2018 ഓഗസ്റ്റ് 28 കഴിഞ്ഞ് അക്കൗണ്ട് തുടങ്ങിയവര്‍ക്കാണ് 2 ലക്ഷം രൂപ ഇന്‍ഷുറന്‍സായി ലഭിക്കുക. എല്ലാ ഗൃഹങ്ങളിലും അക്കൗണ്ട് എന്ന ലക്ഷ്യത്തില്‍ നിന്നും അക്കൗണ്ടില്ലാത്ത എല്ലാ പ്രായപൂര്‍ത്തിയായവര്‍ക്കും അക്കൗണ്ട് എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ പദ്ധതിയില്‍ 34.14 കോടി അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 53 ശതമാനത്തിലധികവും സ്ത്രീകളാണ്. അക്കൗണ്ടുള്ള 27.26 കോടി ജനങ്ങള്‍ക്ക് രൂപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്നതിലൂടെ അപകട ഇന്‍ഷുറന്‍സും ഇവര്‍ക്ക് ലഭിക്കുന്നതാണ്.
Discussion about this post