പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ വിട്ട് നില്ക്കുന്നു. ലോകത്തിലെ 191 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇന്ന് കുംഭ മേളയില്‍ എത്തിച്ചേരുന്നതായിരിക്കും.
പാക്കിസ്ഥാനില്‍ നിന്നും പ്രതിനിധികള്‍ വരുന്നതിനെപ്പറ്റി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് കുംഭ മേളയിലെ വിവര വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് റായ് പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഈ നീക്കം. ഭീകരവാദത്തെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നുവെന്ന വാദം പാക്കിസ്ഥാന് തള്ളിക്കളയുകയാണ്.
ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
Discussion about this post