പുല്‍വാമഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലും തയ്യാറാകാത്ത പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന് ഖാന് തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാകിസ്ഥാന് ഒരു പങ്കുമില്ലെന്നാണ് ഇമ്രാന് ഖാന്റെ വാദം. എന്നാല്‍ ഇത് ശരിയല്ല രാജ് നാഥ് സിങ് പറഞ്ഞു. ആജ് തക്കിന് നല്കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന് തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങാന്‍ ആശുപത്രികള്‍ക്ക് പാക് സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാക്ക് അധീന കാശ്മീരികളൊടും മുന്‍കരുതല്‍ എടുക്കാന്‍ പാക് ഭരണകൂടം പറഞ്ഞിട്ടുണ്ട്.പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തീര്‍ത്തും ഒറ്റപ്പെട്ടു എന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു
പാകിസ്ഥാന് കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന് ഖാന് യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള നിലപാട് ഇമ്രാന് ഖാന് വ്യക്തമാക്കിയത്.
അതു പൊലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post