പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഒരു ആകസ്മിക സംഭവമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്. പുല്‍മാവ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നതിനിടയിലാണ് പുല്‍വാമ ഭീകരാക്രമണത്തെ ദിഗ്വിജയ് സിംഗ് ആകസ്മിക സംഭവമാക്കി മാറ്റിയത്. ബാലാകോട്ട് ആക്രമണത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് ദിഗ്വിജയ് സിംഗ് ട്വീറ്റിടുകയായിരുന്നു.
ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകവും ഒരു ആകസ്മിക സംഭവമാണോയെന്ന് കേന്ദ്ര മന്ത്രി വി.കെ.സിംഗ് ചോദിച്ചു. കോണ്ഗ്രസിനിതെന്താണ് പറ്റിയതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ചോദിച്ചു. രാഷ്ട്രത്തെ പൗരന്മാരുടെ വികാരത്തിനെതിരായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന്റെ സൈന്യത്തിനെതിര സംശയത്തിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം മറ്റെവിടെയും കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post